വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വലയുന്ന ഗാസയിൽ അതിർത്തികൾ അടച്ചിട്ടിരിക്കുന്നത് ഗുരുതര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. ഇസ്രയേൽ അതിർത്തികൾ ഉടൻ തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയവും ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിൽ നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പലസ്തീനികളാണ് മരിച്ചത്.നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ടെന്‍റുകളിലേക്കാണ് ശക്തമായ മഴയ്ക്കിടെ മണ്ണിടിച്ചില്‍ ഉണ്ടായത്.രക്ഷാപ്രവർത്തനം നടത്താനാവശ്യമായ ഉപകരണങ്ങളുടെ പരിമിതി തിരിച്ചടിയുണ്ടാക്കുന്നതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ ശക്തമായ മഴയില്‍ ടെന്‍റുകളിലേക്ക് വെള്ളം കയറിയതും ടെന്‍റുകള്‍ തകർന്നതും ഗാസയിലെ ജനജീവിതവും ദുസ്സഹമാക്കുന്നുണ്ട്. പതിനായിരക്കണ്കകിന് അഭയാർഥികളുടെ ടെൻ്റുകളും താമസകേന്ദ്രങ്ങളുമാണ് ഇത്തരത്തിൽ തകർന്നത്. വെള്ളിയാഴ്ച ആരംഭിച്ച കൊടുങ്കാറ്റിനേയും മഴയേയും തുടർന്നാണ് അഭയാർഥി ക്യാംപുകളിൽ വെള്ളം കയറിയത്. അഭയാർഥികളുടെ ഏകദേശം 70000ത്തോളം വരുന്ന ക്യാംപുകളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ.