സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം 
WORLD

സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; വൻ തീപിടുത്തം

അരാംകോക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് വിവരം

Author : ന്യൂസ് ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ അരാംകോക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം. ഇന്ന് പുലർച്ചെയാണ് രാംകോ റിഫൈനറിയിലേക്ക് ഹൂതികൾ ശക്തമായ ആക്രമണം നടത്തിയത്.

ഇത് സംബന്ധിച്ച് സൗദി അധികാരികളുടെയോ അരാംകോയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സൻആ ഉൾപ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സഖ്യസേന തുടർച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതി സൈനിക വക്താവ് എക്സിൽ കുറിച്ചു.

അതേസമയം, സൻആയിലും ഹൂതികളുടെ പ്രധാന ശക്തി കേന്ദ്രമായ സഅദയിലും ഹൂതികൾക്ക് നേരെ സായുധ സേന വ്യോമാക്രമണം നടത്തി. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. യമൻ സായുധ സേനയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

SCROLL FOR NEXT