മക്ക ലക്ഷ്യമിട്ട് ഹൂതി ആക്രമണം 
WORLD

മക്ക ലക്ഷ്യമിട്ട് ഹൂതി ആക്രമണം; ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ച് സൗദി

മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിത്.

Author : ന്യൂസ് ഡെസ്ക്

മക്ക: മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ കമാൻഡ് അറിയിച്ചു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിൻ്റെ തെക്കൻ ഭാഗത്താണ് ഡ്രോൺ പ്രതിരോധ സേന തകർത്തത്. മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്ന് പ്രതിരോധ സേന അറിയിച്ചു.

2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്ക ലക്ഷ്യമിട്ടിരുന്നു. അതേസമയം ഹൂതി വിമതർ ആക്രമണ വാർത്ത നിഷേധിച്ചു. മക്ക ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി അറിയിച്ചു.

SCROLL FOR NEXT