യുകെ പൊലീസ് Source; X
WORLD

യുകെയിൽ സ്വകാര്യ ഭൂമിയിൽ മനുഷ്യാവശിഷ്ടങ്ങൾ; അസ്ഥികൂടങ്ങൾ കുട്ടികളുടേതെന്ന് പൊലീസ് നിഗമനം

ക്ലീവ്‌ലാൻഡ് റോഡിന് സമീപം നിർമ്മാണത്തൊഴിലാളികളാണ് അസ്ഥികൂടങ്ങൾ കണ്ടത്. അവർ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

യുകെയിൽ സ്വകാര്യ ഭൂമിയിൽ നിന്ന് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളെന്ന നിഗമനത്തിലാണ് പൊലീസ്. ലൈതാമിലെ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

ക്ലീവ്‌ലാൻഡ് റോഡിന് സമീപം നിർമ്മാണത്തൊഴിലാളികളാണ് അസ്ഥികൂടങ്ങൾ കണ്ടത്. അവർ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ മനുഷ്യരുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അവശിഷ്ടങ്ങളുടെ പഴക്കവും മറ്റ് വിവരങ്ങളും നിർണയിക്കുന്നതിനായി ഫോറൻസിക് പരിശോധന നടത്തിവരികയാണ്.

നിലവിൽ ദൂരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. പഴക്കം നിശ്ചയിച്ചാൽ മാത്രമേ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാനാകൂ. പുരാതനകാലത്തെയോ മറ്റോ ആയിരിക്കാനുള്ള സാധ്യതയും അവഗണിക്കാനാകില്ല. കണ്ടെടുത്ത അസ്ഥികൾക്ക് പഴക്കം തോന്നിക്കുന്നുണ്ട്. ഫോറൻസിക്, ചരിത്ര വിദഗ്ധരുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്ഥലത്തിന്റെ ഉടമസ്ഥർ ഉൾപ്പെടെ എല്ലാവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും വെസ്റ്റ് സിഐഡിയിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ ക്രൂക്ക് പറഞ്ഞു.

SCROLL FOR NEXT