WORLD

തോഷഖാന അഴിമതി കേസ്: ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ്

ഇമ്രാന്‍ ഖാന്റെ പ്രായവും ബുഷ്‌റ ബീബി സ്ത്രീയാണെന്നതും പരിഗണിച്ചാണ് 17 വർഷം ശിക്ഷ വിധിച്ചതെന്നും കോടതി

Author : ന്യൂസ് ഡെസ്ക്

റാവല്‍പിണ്ടി: പാകിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും 17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. തോഷഖാന അഴിമതി കേസിലാണ് തടവിന് വിധിച്ചത്.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ സൗദി അറേബ്യ നല്‍കിയ ഔദ്യോഗിക സമ്മാനങ്ങളില്‍ അഴിമതി നടത്തിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരായ കേസ്. സൗദിയില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ ശേഖരണമായ തോഷഖാനയില്‍ നിക്ഷേപിക്കാതെ വിറ്റുവെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്.

'ഇമ്രാന്‍ ഖാന്റെ പ്രായവും ബുഷ്‌റ ബീബി സ്ത്രീയാണെന്നതും പരിഗണിച്ചാണ് വിധി പറയുന്നത്. ഈ രണ്ട് ഘടകങ്ങളും പരിഗണിച്ചാണ് കുറഞ്ഞ ശിക്ഷ വിധിച്ചിരിക്കുന്നത്,' വിധിയില്‍ പറയുന്നു.

സെക്ഷന്‍ 409 പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും അഴിമതി തടയല്‍ നിയമപ്രകാരം ഏഴ് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇരുവര്‍ക്കും ഒരു കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമാന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.

2022 ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം വിവിധ കേസുകളിലായി ഇമ്രാന്‍ ഖാന്‍ തുടര്‍ച്ചയായി തടവിലാണ്.

SCROLL FOR NEXT