ആഷ്‌ലി ടെല്ലിസ്  Image: ANI
WORLD

രഹസ്യവിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ചു; ഇന്ത്യന്‍ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധന്‍ അറസ്റ്റില്‍

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: രഹസ്യ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതിന്റേയും പേരില്‍ ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ ആഷ്‌‌ലി ജെ ടെല്ലിസ് യുഎസില്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു ആഷ്‌ലി ജെ ടെല്ലിസ്.

രഹസ്യരേഖകള്‍ പ്രിന്റ് എടുക്കുകയും 1,000-ല്‍ അധികം പേജുകളുള്ള അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ വീട്ടിലെ ഫയലിംഗ് കാബിനറ്റുകളിലും മാലിന്യ സഞ്ചികളിലുമായി സൂക്ഷിക്കുകയും ചെയ്തു എന്നാണ് യുഎസ് നീതിന്യായ വകുപ്പ് ടെല്ലിസിനെതിരെ ആരോപിച്ചത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശമ്പളം ലഭിക്കാത്ത ഉപദേഷ്ടാവായും പെന്റഗണ്‍ കോണ്‍ട്രാക്ടറായുമാണ് ടെല്ലിസിനെ എഫ്ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചത്.

ടെല്ലസിക്കെതിരായ ആരോപണം:

ഈ വര്‍ഷം സെപ്റ്റംബറിലും ഒക്ടോബറിലുമായി ടെല്ലിസ് പ്രതിരോധ വകുപ്പുകളിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളിലും എത്തിയതായും സൈനിക വിമാനങ്ങളുടെ ശേഷികളെ കുറിച്ചുള്ളവ ഉള്‍പ്പെടെയുള്ള രഹസ്യരേഖകള്‍ എടുത്ത് പ്രിന്റ് ചെയ്ത് ബാഗിലാക്കി കൊണ്ടുപോയി.

യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യമാണ് ടെല്ലിസ് നടത്തിയതെന്ന് യുഎസ് അറ്റോര്‍ണി, ലിന്‍ഡ്‌സെ ഹാലിഗന്‍ ആരോപിച്ചു.

ഇതുകൂടാതെ ടെല്ലസി ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയാതും ആരോപണമുണ്ട്. രണ്ട് തവണയായി ചൈനീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച സമയങ്ങളില്‍ ടെല്ലസിയുടെ കൈവശം ഒരു കവര്‍ ഉണ്ടായിരുന്നതായും തിരിച്ചു വരുമ്പോള്‍ ഈ കവര്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. മാത്രമല്ല, ചൈനീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് പാരിതോഷികം നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

SCROLL FOR NEXT