കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പൗരന്‍ ഡബ്ലിനില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നത്. ഇതിന് പിന്നാലെ അയര്‍ലന്‍ഡില്‍ ജീവിക്കുന്നത് കഷ്ടമാണെന്ന് അറിയിച്ചുകൊണ്ട് മറ്റൊരു ഇന്ത്യന്‍ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറല്‍ ആകുന്നത്.
അയര്‍ലന്‍ഡില്‍ താമസിക്കുന്ന ദക്ഷ് എന്ന യുവാവാണ് എക്‌സില്‍ താമസിക്കാന്‍ പറ്റുന്ന സ്ഥലമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പണ്ടൊക്കെ താന്‍ എല്ലാവരോടും ഐര്‍ലന്‍ഡ് ജീവിക്കാന്‍ പറ്റുന്ന സ്ഥലമാണെന്ന് എല്ലാവരോടും പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ആരോടും അങ്ങനെ പറയില്ലെന്നാണ് യുവാവ് പറയുന്നത്.
'ആദ്യമൊക്കെ എല്ലാവരോടും ഇവിടെ വന്ന് ജീവിക്കാന്‍ പറയുമായിരുന്നു. ജീവിത നിലവാരം അത്രയും നല്ലതാണ്. ആളുകള്‍ പൊതുവെ ദയാലുക്കളാണ്. പക്ഷെ പറ്റുമെങ്കില്‍ ജര്‍മനിക്കോ യുകെയിലേക്കോ പോകണം. ജോലിക്കോ പഠിക്കാനോ ഒക്കെയാണെങ്കില്‍ യുഎസ് നോക്കാം. വംശീയവാദികള്‍ താരതമ്യേന കുറവാണെങ്കിലും ഇവിടെ ഇതിനകത്ത് തന്നെ പൊട്ടിത്തെറികളുണ്ടാകും, ഇവിടവും അപകടമായ സ്ഥലമായി മാറിയിരിക്കുകയാണ്,' എക്‌സില്‍ കുറിച്ചു.
അയര്‍ലന്‍ഡ് സേഫ് അല്ലെന്നും തനിക്ക് തന്നെ ഇത് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ടെന്നും അയാള്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഇവിടെ വരുമ്പോള്‍ ഇത് അടിപൊളി രാജ്യമാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിരിച്ച് നാട്ടിലേക്ക് പോയാല്‍ മതിയെന്നാണ്. ഇവിടെ ചില നല്ല സുഹൃത്തുക്കളൊക്കെ ഉണ്ടെങ്കിലും വളരെ മോശം സ്ഥലമാണിതെന്നും ദക്ഷ് പറഞ്ഞു.
എന്നാല്‍ നിരവധി പേരാണ് ദക്ഷ് എന്ന ചെറുപ്പക്കാരന് പിന്തുണയുമായി എത്തുന്നത്. എന്നാല്‍ വിദേശത്തുള്ള പലരും ജര്‍മനിയും യുകെയും യുഎസും ഒന്നും ജീവിക്കാന്‍ പറ്റുന്ന സ്ഥലമല്ലെന്നും ചില അഭിപ്രായക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഡബ്ലിനിലെ തല്ലാഗ്ട്ടില്‍ 40 കാരനെ ഒരു കൂട്ടം ആളുകള്‍ ഭാഗികമായി വസ്ത്രമുരിക്കുകയും കൂട്ടമായി ആക്രമിക്കുകയും ചെയ്തത്. ഇയാള്‍ പീഡോഫൈല്‍ ആണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയ യുവതി പറയുന്നത്.