യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു Source; Social Media
WORLD

യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശി

ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാൾ ചന്ദ്രശേഖർ ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്.

Author : ന്യൂസ് ഡെസ്ക്

ഡാലസ്; യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ 27 കാരൻ ചന്ദ്രശേഖർ പൊലേ ഡാലസിൽ വച്ചാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാൾ ചന്ദ്രശേഖർ ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്. ഡെന്റൽ സർജറിയിൽ ഉന്നത പഠനത്തിനായി യുഎസിൽ എത്തിയ ചന്ദ്രശേഖർ ദല്ലാസിലെ ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ജോലിക്കാരനാണ്.

2023ലാണ് ചന്ദ്രശേഖർ യുഎസിലെത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിൽ ഉന്നത പഠനം പൂർത്തിയാക്കിയെങ്കിലും. യുഎസിൽ തന്നെ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ചന്ദ്രശേഖറിന്റെ കുടുംബം സർക്കാർ സഹായം തേടിയിരിക്കുകയാണ്.

ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ചന്ദ്രശേഖറിന്റെ വീട് സന്ദർശിച്ചു. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിആർഎസ് നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT