WORLD

സുരക്ഷിത ഇടങ്ങളിലേക്ക് മാറണം; ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഇറാനിലെ ഇന്ത്യൻ പൗരന്മാർ 48 മണിക്കൂർ പുറത്തിറങ്ങരുത്. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും യാത്ര ചെയ്യുന്നുണ്ടെങ്കിൽ തെഹ്റാനിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യുന്നുണ്ടെങ്കിൽ തെഹ്റാനിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കണം.

എംബസിയുടെ നിർദേശം പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. ഇഇറാനിലെ ഇന്ത്യൻ പൗരന്മാർ 48 മണിക്കൂർ പുറത്തിറങ്ങരുത്, എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. വൈദ്യുതി ഗ്രിഡുകൾ, സൈനിക സൈറ്റുകൾ, ബഹുനില നിലകൾ എന്നിവ ഒഴിവാക്കാനും, പ്രാദേശിക ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ എംബസി ഉദ്യോഗസ്ഥരുമായി യാത്രകൾ ഏകോപിപ്പിക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ടെഹ്‌റാനോട് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധിക്ക് മുന്നോടിയായി സംഘർഷം രൂക്ഷമാകുകയാണ്. നിലവിലെ സാഹചര്യം അപകടകരമായതോടെയാണ് മുന്നറിയിപ്പ് നൽകിയത്. അത്യാവശ്യ സഹായങ്ങൾക്ക് ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.

അതേ സമയം ഇറാനിൽ വ്യാപക ആക്രമണം നടത്തുകയാണ് യു.എസും ഇസ്രയേലും. ഇറാനിലെ തന്ത്രപ്രധാന ദ്വീപായ ഖാർഗിൽ വ്യോമാക്രമണം നടന്നു. രാജ്യത്തെ പാലങ്ങളും റെയിൽവെ സ്റ്റേഷനുകളും തകർത്തുവെന്നും രണ്ടു പേർ കൊല്ലപ്പെട്ടുവെന്നും ഇറാൻ അറിയിച്ചു. അതിരു കടന്നാല്‍ സംഘർഷം പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലെന്നും. ഇറാനെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടും എന്ന് ഐആർജിസി യുഎസിന് മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT