ടെഹ്‌റാന്‍: ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെ ഇറാന്‍-ഇസ്രയേല്‍ ആക്രമണം നടന്നതായി സ്ഥിരീകരിണം. കഴിഞ്ഞ ദിവസം ആക്രമണം നടന്നതായാണ് സ്ഥിരീകരണം. വിയന്നയില്‍ വച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ 35 രാഷ്ട്ര പ്രതിനിധികളുടെ യോഗത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇറാന്‍ അംബാസിഡര്‍ റെസ നജാഫി പറഞ്ഞു.
ഇറാന്റെ സമാധാനപരമായ ആണവ പദ്ധതികളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. നതാന്‍സിലെ പ്ലാന്റിന് എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
'വീണ്ടും അവര്‍ ഇറാന്റെ സമാധാനപരവും സുരക്ഷിതവുമായ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തി,' നജാഫി പറഞ്ഞു. ഏത് ആണവകേന്ദ്രത്തിനാണ് ആക്രമണം നടന്നതെന്ന ചോദ്യത്തിന് നതാന്‍സ് എന്ന് നജാഫ് മറുപടിയും നല്‍കി.
അതേസമയം ആണവകേന്ദ്രം ടെഹ്‌റാന്‍ പുനര്‍ നിര്‍മിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. 'കെട്ടിടങ്ങളും ഫാക്ടറികളും തകര്‍ക്കുന്നത് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല. അതൊക്കെ അതിനേക്കാള്‍ ശക്തിയോടെ ഞങ്ങള്‍ പുനര്‍നിര്‍മിക്കും,' പെസഷ്‌കിയാന്‍ പറഞ്ഞു.
സംഭവത്തില്‍ ആണവ ചോര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ഐഎഇഎ ഡയറക്ടര്‍ റഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം ആശങ്കാജനകമാണെന്നും റേഡിയോ വികിരണങ്ഹള്‍ പുറത്തുവന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല എന്നും ഗ്രോസി പറഞ്ഞു.