ഗാസയിൽ തിങ്കളാഴ്ച സഹായ കേന്ദ്രത്തിലെത്തിയ അഭയാർഥികൾക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്നു. Source: X/ Razia Masood ‏رضــــیہ
WORLD

ഇസ്രയേൽ വെടിവെപ്പ്: ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 61 പലസ്തീനുകാരെന്ന് ആരോഗ്യമന്ത്രാലയം

ഇക്കാലയളവിൽ മാത്രം 397 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ട 61 പലസ്തീനുകാരുടെ മൃതദേഹങ്ങൾ ഗാസയിലെ ആശുപത്രിയിൽ എത്തിക്കാനായെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ മാത്രം 397 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളുടേയും ആക്രമണങ്ങളുടേയും ഭാഗമായി 55,493 പലസ്തീനുകാർ കൊല്ലപ്പെടുകയും 1,29,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മാർച്ചിൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം, ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 5,194 പലസ്തീനികൾ കൊല്ലപ്പെടുകയും 17,279 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

SCROLL FOR NEXT