എസ്എഫ്ഐ യുകെയുടെ ലണ്ടൻ ആസ്ഥാന മന്ദിരം Source: News Malayalam 24x7
WORLD

എസ്എഫ്ഐ യുകെയുടെ ലണ്ടൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു; പരിപാടിയിൽ ഇന്ത്യൻ വിദ്യാർഥികളുടെ വലിയ പങ്കാളിത്തം

ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥികളുടെ അഭയ കേന്ദ്രമായി സജീവമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഓഫീസ്‌ കെട്ടിടത്തിന്റെ നിർമാണത്തോടെ സംഘടന ലക്ഷ്യമിടുന്നത്

Author : ന്യൂസ് ഡെസ്ക്

ഇടതു വിദ്യാർഥി സംഘടന എസ്എഫ്ഐ യുകെയുടെ ലണ്ടൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. 1981 ജൂലൈ 13ന് ധീര രക്തസാക്ഷിത്വം വഹിച്ച എസ്എഫ്ഐ പ്രവർത്തകൻ പ്രദീപ് കുമാറിന്റെ ഓർമ പുതുക്കുന്ന ദിവസമായിരുന്നു ലണ്ടനിലെ ഓഫീസ് ഔദ്യോഗികമായി തുറന്നുകൊടുത്തത്. എസ്എഫ്ഐയുകെ വൈസ് പ്രസിഡന്റ് നുപുർ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ- ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസ് നിർവഹിച്ചു.

സംഘടനയുടെ വളർച്ചയും ജനാധിപത്യ വിരുദ്ധ ശക്തികൾക്കെതിരെ സ്വീകരിച്ചു പോരുന്ന നിലപാടുകളുകുറിച്ചുമാണ് ഹർശേവ് ബൈൻസ് ഉദ്‌ഘാടന പ്രസംഗത്തിൽ സംസാരിച്ചത്. ഇന്ത്യയിലും ബ്രിട്ടനിലും ശക്തമായ പോരാട്ടങ്ങൾക്ക് തയ്യാറാവേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ചും ഹർശേവ് വ്യക്തമാക്കി.

തുടർന്ന് എസ്എഫ്ഐയുകെ സെക്രട്ടറി നിഖിൽ മാത്യു, ജനറൽ സെക്രട്ടറി ലിയോസ് എന്നിവരും സംസാരിച്ചു. എസ്‌എഫ്‌ഐ-യുകെ ജോയിന്റ് സെക്രട്ടറി വിഷാൽ ഉദയകുമാർ നന്ദി രേഖപ്പെടുത്തി. ഫിഡൽ കാസ്ട്രോയുടെ ട്രാൻസ്ലേറ്റർ ആയിരുന്ന ലൂർദ് ഉൾപ്പെടെ ക്യൂബയിൽ നിന്നും നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥികളുടെ അഭയ കേന്ദ്രമായി സജീവമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഓഫീസ്‌ കെട്ടിടത്തിന്റെ നിർമാണത്തോടെ സംഘടന ലക്ഷ്യമിടുന്നത്. ഉദ്ഘാടനപരിപാടിയിൽ ഇന്ത്യൻ വിദ്യാർഥികളുടെ വലിയ പങ്കാളിത്തവും ഉണ്ടായിരുന്നു.

SCROLL FOR NEXT