Image: X
WORLD

തന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ ഗതി എന്താകും? മെക്‌സിക്കന്‍ പ്രസിഡന്റിനെ കടന്നു പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്

അതിക്രമത്തില്‍ യുവാവിനെതിരെ പരാതി നല്‍കുമെന്ന് ക്ലോഡിയ

Author : ന്യൂസ് ഡെസ്ക്

മെക്‌സിക്കോ: പൊതു ഇടത്തില്‍ യുവാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം. ചൊവ്വാഴ്ച ഒരു പൊതു പരിപാടിയില്‍ വെച്ചാണ് പ്രസിഡന്റിനോട് യുവാവ് മോശമായി പെരുമാറിയത്.

പ്രസിഡന്റിന്റെ വസതിക്കു സമീപം ജനങ്ങളുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുകയായിരുന്നു ക്ലോഡിയ ഷെയിന്‍ബോം. ഇതിനിടയില്‍ എത്തിയ യുവാവ് പ്രസിഡന്റിനെ കടന്ന് പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രസിഡന്റിന്റെ അംഗരക്ഷകര്‍ ഉടന്‍ ഇടപെട്ട് യുവാവിനെ മാറ്റി.

ആളുകളോട് സംസാരിക്കുന്നതിനിടയിലായതിനാല്‍ ക്ലോഡിയ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ നടക്കുന്ന സംഭവമാണ് നടന്നതെന്ന് അടുത്ത ദിവസം നടന്ന പ്രസ് മീറ്റില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ക്ലോഡിയ ഷെയിന്‍ബോം.

അതിക്രമത്തില്‍ യുവാവിനെതിരെ പരാതി നല്‍കുമെന്ന് ക്ലോഡിയ അറിയിച്ചു. പ്രസിഡന്റായ തന്റെ അവസ്ഥ ഇതാണെങ്കില്‍ നാട്ടിലെ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ക്ലോഡിയ മാധ്യമങ്ങളോട് ചോദിച്ചു. താന്‍ പരാതി നല്‍കിയില്ലെങ്കില്‍ മെക്‌സിക്കോയിലെ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകും?

മെക്‌സിക്കോയിലെ എല്ലാ സ്‌റ്റേറ്റുകളിലും ലൈംഗികാതിക്രമം കുറ്റകൃത്യമാണോ എന്ന കാര്യം പരിശോധിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ക്ലോഡിയ വ്യക്തമാക്കി.

തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തി മദ്യപിച്ചിരുന്നതായും ക്ലോഡിയ പറഞ്ഞു. അയാള്‍ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയില്ല. എന്താണ് ശരിക്ക് നടന്നതെന്ന് അപ്പോള്‍ തനിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് അയാള്‍ ചെയ്തതെന്നാണ് മനസ്സിലായത്. യുവാവിനെതിരെ മെക്‌സിക്കോ സിറ്റി പ്രോസിക്യൂട്ടറുടെ ഓഫീസിലാണ് പ്രസിഡന്റ് പരാതി നല്‍കിയത്.

SCROLL FOR NEXT