Source: X/ Narendra Modi
WORLD

"യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിൽ എത്തുകയാണ്"; മോദിയുടെ ചൈനാ സന്ദർശനത്തിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

1ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും റൂബിയോ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ബീജിങ്: ടിയാന്‍ജിനില്‍ ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിൽ എത്തുകയാണെന്നും റൂബിയോ പറഞ്ഞു.

എസ്‌സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ് എന്നിവര്‍ ആശ്ലേഷിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമ്പോഴാണ് റൂബിയോയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

"നമ്മെ മുന്നോട്ടുനയിക്കുന്ന ആളുകള്‍, പുരോഗതി, സാധ്യതകള്‍ എന്നിവയിലാണ് ഈ മാസം ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും മുതല്‍ പ്രതിരോധവും ഉഭയകക്ഷി ബന്ധങ്ങളും വരെ, നമ്മുടെ രണ്ട് ജനതകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ് ഈ യാത്രയ്ക്ക് ഊര്‍ജം പകരുന്നത്," റൂബിയോയെ ഉദ്ധരിച്ച് യുഎസ് എംബസി എക്സില്‍ പോസ്റ്റ് ചെയ്തു.

SCROLL FOR NEXT