WORLD

പാകിസ്ഥാനില്‍ കനത്തമഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 300 ലേറെ മരിച്ചതായി റിപ്പോര്‍ട്ട്

വെള്ളപ്പൊക്ക ബാധിതമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 5 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു.

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 300ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണിലാണ് ഏറ്റവുമധികം ആള്‍നാശം സംഭവിച്ചിരിക്കുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും വലുതാകാനാണ് സാധ്യതയെന്നാണ് പ്രാദേശിക വിവരം.

വടക്കന്‍ ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും നിരവധി പേര്‍ ദുരന്തത്തിനിരയായി. വെള്ളപ്പൊക്ക ബാധിതമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 5 രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. സൈനിക ഹെലികോപ്റ്ററാണ് തകര്‍ന്നുവീണതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ പര്‍വ്വതപ്രദേശമായ മെണ്‍സെഹ ജില്ലയില്‍ കുടുങ്ങിയ 1300 വിനോദസഞ്ചാരികളെ ദുരന്തനിവാരണസേന രക്ഷിച്ചു. 100 കണക്കിനാളുകളെ പലയിടങ്ങളിലും കാണാതായിട്ടുണ്ട്. പാകിസ്ഥാനില്‍ കനത്ത ജാഗ്രതാനിര്‍ദേശം തുടരുകയാണ്. അനാവശ്യ യാത്രകളുള്‍പ്പെടെ ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT