ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും Source: ANI
WORLD

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കി; ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദം

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് എന്നാണ് ഈ നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദം. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ താന്‍ അസന്തുഷ്ടനായിരുന്നു. അതോടെ, ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കി. ഇതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലേ എന്ന ചോദ്യത്തിന് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയും പ്രതകരിക്കാന്‍ തയ്യാറായില്ല.

റഷ്യയില്‍ നിന്നുള്ള കയറ്റുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് ആകില്ല. അതിന് അല്‍പ്പം സമയം വേണം. പക്ഷെ, വൈകാതെ തന്നെ ആ ബന്ധം അവസാനിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ വാദം ശരിയാണെങ്കില്‍ റഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള ഊര്‍ജ്ജ നയതന്ത്രത്തില്‍ വഴിത്തിരിവായിരിക്കും. യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടയില്‍ റഷ്യയുടെ എണ്ണ വരുമാനം വെട്ടിക്കുറച്ച് സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം.

SCROLL FOR NEXT