WORLD

അഴിമതി ആരോപണം; നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു

അന്വേഷണം നിഷ്പക്ഷമായി നടക്കാനാണ് രാജിയെന്ന് സുഡാൻ ഗുരുങ്

Author : ന്യൂസ് ഡെസ്ക്

കാഠ്മണ്ഡു: നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു. വിവാദ വ്യവസായി ദീപക് ഭട്ടയുമായുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജി.

സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നിഷ്പക്ഷമായി നടക്കാനാണ് രാജിയെന്ന് സുഡാൻ ഗുരുങ് വ്യക്തമാക്കി. പുതിയ മന്ത്രിസഭ അധികരമേറ്റ് ഒരു മാസം തികയുന്നതിനു മുൻപുള്ള സുഡാൻ ഗുരുങ്ങിൻ്റെ രാജി ബാലേന്ദ്ര ഷാ സർക്കാരിന് വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ മന്ത്രി ഗുരുങ്ങിൻ്റെ രാജി സ്വീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചുമതല പ്രധാനമന്ത്രി തന്നെയാണ് വഹിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ജെൻസി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു സുഡാൻ ഗുരുങ്.

SCROLL FOR NEXT