താൽക്കാലിക വെടിനിർത്തൽ വേണ്ടെന്ന നിലപാടിലുറച്ച് ഇറാൻ. ശാശ്വതമായി പരിഹാരം വേണമെന്നും യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നുമാണ് ഇറാൻ്റെ ആവശ്യം. യുഎസ് മുന്നോട്ട് വച്ച ഉപാധികൾ തള്ളിയാണ് താൽക്കാലിക വെടിനിർത്തൽ വേണ്ടെന്ന ഇറാൻ്റെ തീരുമാനം.
ഹോർമുസ് തുറക്കാൻ 10 ദിവസം അനുവദിച്ചു കൊണ്ടുള്ള ഡൊണാൾഡ് ട്രംപിൻ്റെ അന്ത്യശാസനം ഇന്ന് അവസാനിക്കാനിിരക്കെയാണ് ഇറാൻ കടുത്ത നിലപാട് എടുത്തിരിക്കുന്നത്. യുഎസിൻ്റെ നിർദേശങ്ങൾക്ക് വഴങ്ങിയിട്ടില്ലെങ്കിൽ ഇറാനിലെ ഊർജ പ്ലാൻ്റുകളും പാലങ്ങളും തകർക്കുമെന്നാണ് ഭീഷണി.
അതേസമയം, ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇറാനിയൻ സർക്കാരിലെ ചിലനേതാക്കളുമായി ചർച്ച തുടരുന്നുണ്ട്. പുതിയ നേതാക്കൾ പഴയ നേതാക്കളെപ്പോലെ അത്ര യാഥാസ്ഥിതികരല്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ മോശം ഭാഷ ഉപയോഗിച്ചതിലും ട്രംപ് വിശദീകരണം നൽകി. ഇറാനെതിരെയുള്ള നിലപാട് വ്യക്തമാക്കാനാണ് ആ ഭാഷ ഉപയോഗിച്ചതെന്നായിരുന്നു വിശദീകരണം. യുദ്ധത്തെ എതിർക്കുന്ന അമേരിക്കകാർ വിഡ്ഢികളാണെന്നും ട്രംപ് വ്യക്തമാക്കി.