പാരിസ്: ഉഷ്ണ തരംഗം വര്‍ധിച്ചതോടെ പൊതുവിടങ്ങളില്‍ മദ്യപിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച ഏഴ് മണി വരെയും നിയന്ത്രണം. ശനിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച ഏഴ് മണി വരെയും നിയന്തര്ണം തുടരും.
സ്‌പെയിനിലും യുകെയിലും ഫ്രാന്‍സിലും ഉഷ്ണ തരംഗം ആഞ്ഞടിക്കുകയാണ്. ജെര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ഉഷ്ണ തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ജര്‍മനിയിലെ താപനില വെള്ളിയാഴ്ച 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ചെക്ക് റിപ്പബ്ലിക്കിലും സമാനമായ താപനിലയാണ് രേഖപ്പെടുത്തുന്നത്.
പാരിസില്‍ മദ്യം വില്‍പ്പന നടത്തുന്ന ടേക്ക് എവേ കൗണ്ടറുകളില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ശനിയാഴ്ച രാവിലെ ഏഴ് മണിവരെ നിയന്ത്രണമുണ്ടാകും. ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ഞായറാഴ്ച രാവിലെ ഏഴ് മണിവരെയും നിയന്ത്രണമുണ്ടാകും. അതേസമയം ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും നിയന്ത്രണം ബാധകമല്ല.