തകർന്ന വിമാനത്തിൽ നിന്നും പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ Source: X / @Bubblebathgirl
WORLD

ടേക്ക് ഓഫിനു പിന്നാലെ തീപിടിത്തം; ബ്രിട്ടനില്‍ ചെറുവിമാനം തകര്‍ന്നുവീണു - വീഡിയോ

നെതർലൻഡ്‌സിലെ ലെലിസ്റ്റാഡിലേക്ക് പോയ ബീച്ച് ബി 200 സൂപ്പർ കിംഗ് എന്ന യാത്രാവിമാനമാണ് തകർന്നു വീണത്

Author : ന്യൂസ് ഡെസ്ക്

ബ്രിട്ടനിൽ ടേക്ക് ഓഫിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു. ലണ്ടനിലെ സൌത്തെൻഡ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. നെതർലൻഡ്‌സിലെ ലെലിസ്റ്റാഡിലേക്ക് പോയ ബീച്ച് ബി 200 സൂപ്പർ കിംഗ് എന്ന യാത്രാവിമാനമാണ് തകർന്നു വീണത്.

വിമാനത്തിൽ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. അപകടത്തെത്തുടർന്ന് സൌത്തെൻഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. ഇതുവരെ അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.

ഈസി ജെറ്റിന്റെ ഈ ചെറുവിമാനമാണ് തകർന്നത്. 12 മീറ്റർ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.

SCROLL FOR NEXT