Source: Instagram
WORLD

ഉന്നത വിദ്യാഭ്യാസം മുതൽ സൈനിക പരിശീലനം വരെ; സ്പെയിന്റെ ആദ്യ രാഞ്ജിയാകൻ ഒരുങ്ങി ലിയൊനൊർ

ലിയോണർ സിംഹാസനം ഏറ്റെടുത്താൽ, ഒരു രാജാവിനൊപ്പമല്ലാതെ സ്വന്തമായി ഭരിക്കുന്ന ആദ്യത്തെ വനിതയാകും അവർ

Author : ന്യൂസ് ഡെസ്ക്

മാഡ്രിഡ്: സ്പെയിനിന്റെ ആദ്യ രാഞ്ജിയാകാൻ 20 കാരി ലിയൊനൊർ. രാജാവ് ഫെലിപ്പ് ആറാമന്റെയും രാജ്ഞി ലെറ്റീസിയയുടെയും മകളാണ് ലിയൊനൊർ. അടുത്ത കിരീട അവകാശി എന്ന നിലയിൽ ഇക്കാലങ്ങളിൽ കഠിനമായ സൈനിക പരിശീലനം, ഉന്നത ആഗോള വിദ്യാഭ്യാസം തുടങ്ങിയ മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു ലിയൊനൊർ. 1700-കൾ മുതൽ ആരംഭിച്ച ബർബൺ രാജവംശത്തിന്റെ ചരിത്രത്തിൽ പ്രധാന സംഭവമായിരിക്കും ലിയൊനൊറുടെ സ്ഥാനാരോഹണം.

സ്പാനിഷ് നിയമം അനുസരിച്ച്, കിരീടാവകാശി സായുധ സേനയുടെ നാവിക വ്യോമസേന പരിശീലനം നേടേണ്ടതുണ്ട്. ഏകദേശം ഒന്നര നൂറ്റാണ്ടായി ഒരു രാജ്ഞി ഒറ്റയ്ക്ക് സ്പെയിൻ ഭരിച്ചിട്ടില്ല. ആ ചരിത്രമാണ് ലിയൊനൊർ രചിക്കാൻ പോകുന്നത്. സ്ഥാനാരോഹണം സംബന്ധിച്ച് കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫെലിപ്പ് ആറാമൻ രാജാവ് സ്ഥാനത്യാഗം ചെയ്യുമ്പോഴോ അദ്ദേഹത്തിന്റെ കാലശേഷമോ ലിയൊനൊർ രാജ്ഞിയാകും. അതുവരെ, ഔപചാരിക തയ്യാറെടുപ്പ് തുടരും. സ്പാനിഷ്, കാറ്റലൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മാൻഡറിൻ തുടങ്ങി നിരവധി ഭാഷകളിൽ ലിയൊനൊർ പ്രാവീണ്യം നേടിക്കഴിഞ്ഞു.

കഴിഞ്ഞ 150 വർഷമായി ഒരു രാജ്ഞിയെ കാത്തിരിക്കുകയാണ് സ്പെയിൻ. ലിയൊനൊർ സിംഹാസനം ഏറ്റെടുത്താൽ, ഒരു രാജാവിനൊപ്പമല്ലാതെ, സ്വന്തമായി ഭരിക്കുന്ന ആദ്യത്തെ വനിതയാകും അവർ. ആധുനിക സ്പാനിഷ് രാജവാഴ്ചയിൽ അത് ചരിത്രമായി മാറും. 2004 ൽ ആണ് ഫിലിപ്പെ ആറാമൻ പത്രപ്രവർത്തകയായിരുന്ന രാജ്ഞി ലെറ്റിസിയയെ വിവാഹം കഴിക്കുന്നത്. 2005 ഒക്ടോബർ 31 ന് മാഡ്രിഡിൽ രാജകുമാരി ലിയൊനൊർ ജനിച്ചു. പിന്നീട് 2007 ൽ ഇൻഫന്റ സോഫിയ എന്ന ഇളയ സഹോദരിയും ജനിച്ചു.

SCROLL FOR NEXT