ആത്മാക്കളെ തുരത്താൻ ഘോഷയാത്ര; 1400 വർഷം പഴക്കമുള്ള മാസിഡോണിയൻ ആചാരം

ഭൂതങ്ങളുടേതിന് സമാനമായ വേഷം ധരിച്ച് ആളുകൾ ഘോഷയാത്രത്തിൽ പങ്കെടുക്കും.
macedonia winter spirit carnival
Source: X
Published on
Updated on

യൂറോപ്പിലെ നോർത്ത് മാസിഡോണിയയിലെ ഒരു ഘോഷയാത്രയുടെ കാഴ്ചകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . വ്യത്യസ്ത വേഷവിധാനങ്ങളോടെ മാസ്കും ധരിച്ച് കിലോമീറ്ററുകളോളം ആളുകൾ പരേഡ് നടത്തും. ശൈത്യകാലത്ത് ആത്മാക്കളെ ഘോഷയാത്രയിലൂടെ തുരത്തുന്നുവെന്നാണ് വിശ്വാസം.

Macedonia winter spirit carnival
Source: X

1400 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് മാസിഡോണിയൻ നഗരമായ വെവ്കാനിയിലെ കാർണിവൽ ആഘോഷങ്ങൾ. ഭൂതങ്ങളുടേതിന് സമാനമായ വേഷം ധരിച്ച് ആളുകൾ ഘോഷയാത്രത്തിൽ പങ്കെടുക്കും. കുട്ടികൾ മുതൽ പ്രായമായവർ വരെ യാത്രയുടെ ഭാഗമാകും.

macedonia winter spirit carnival
പ്രിയതമയ്ക്ക് സ്വർണക്കമ്മലിനായി '30 പുഷ്-അപ്പ് ചലഞ്ച്' ഏറ്റെടുത്ത് വയോധികൻ; വീഡിയോ വൈറൽ
Macedonia winter spirit carnival
Source: X

വെവ്കാനിയിലെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വഴിയിലൂടെ പരേഡ് പോലെ അവർ നടന്ന് നീങ്ങും. ആത്മാക്കളെ ഘോഷയാത്രയിലൂടെ തുരത്തുന്നുവെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. കാലം മാറിയതിന് അനുസരിച്ച് പോപ്പ് കൾച്ചറും ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ആഘോഷങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com