പുടിന്‍, ട്രംപ് 
WORLD

2022ൽ ട്രംപ് യുഎസ് പ്രസിഡന്റായിരുന്നെങ്കിൽ യുക്രെയ്ൻ യുദ്ധം ആരംഭിക്കുമായിരുന്നില്ല: പുടിൻ

അലാസ്കയിലെ ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പുടിൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

2022ൽ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്നെങ്കിൽ യുക്രെയ്ൻ യുദ്ധം ആരംഭിക്കുമായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അലാസ്കയിലെ ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പുടിൻ്റെ പ്രതികരണം. യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലിരുന്നപ്പോൾ ആരംഭിച്ച മുൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലിരുന്നപ്പോൾ ആരംഭിച്ച റഷ്യ-യുക്രെയ്ൻ സംഘർഷം താൻ ഒഴിവാക്കുമായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. ട്രംപിൻ്റെ ഈ വാദത്തെ ഉറപ്പിക്കുന്നതായിരുന്നു പുടിൻ്റെ വാക്കുകൾ.

സൈനിക നടപടികളുടെ രൂപത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാവുന്ന ഒരു ഘട്ടത്തിലേക്ക് സാഹചര്യം വഷളാകുന്നത് ഒഴിവാക്കുന്നതിനായി ബൈഡനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. യുദ്ധം സാഹചര്യം തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുവരരുതെന്നും, അത് വലിയ തെറ്റാണെന്ന് താൻ നേരിട്ട് പറഞ്ഞിരുന്നുവെന്നും പുടിൻ പറഞ്ഞു. അന്ന് ട്രംപാണ് പ്രസിഡന്റെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന ട്രംപിന്റെ വാദവും പുടിൻ ആവർത്തിച്ചു.

പ്രസിഡന്റ് ട്രംപും താനും തമ്മിൽ വളരെ നല്ലതും വിശ്വസനീയവുമായ ഒരു ബന്ധമുണ്ട്. ഈ പാതയിലൂടെ നീങ്ങുന്നതിലൂടെ യുക്രെയ്നിലെ സംഘർഷം മെച്ചപ്പെട്ട രീതിയിൽ എത്രയും വേഗം നടപ്പാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും പുടിൻ പറഞ്ഞു. മുൻകാലങ്ങൾ യുഎസ്-റഷ്യ ബന്ധങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും, സാഹചര്യങ്ങൾ ശരിയാക്കേണ്ടത് അത്യാവിശ്യമായിരുന്നുവെന്നും പുടിൻ പറഞ്ഞു.

രണ്ടാമത്തെ യോഗം മോസ്കോയിൽ നടക്കണമെന്ന് പുടിൻ നിർദേശിച്ചിട്ടുണ്ട്. കീവും യൂറോപ്യൻ തലസ്ഥാനങ്ങളും ഇതെല്ലാം ക്രിയാത്മകമായ രീതിയിൽ മനസിലാക്കുമെന്നും പ്രകോപനത്തിലൂടെയോ ഗൂഢാലോചനയിലൂടെയോ പുതിയ പുരോഗതിയെ തടസപ്പെടുത്താൻ ശ്രമിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുടിൻ പറഞ്ഞു.

ഇരുനേതാക്കളും തമ്മിൽ ഒരു ധാരണയിലെത്തിയെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ ഇരുവരും അതെന്താണെന്ന് അറിയിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ "ചില വലിയ പുരോഗതി" ഉണ്ടായതായി ട്രംപും പറഞ്ഞിരുന്നു. പല കാര്യങ്ങളിലും ധാരണയായെന്നും വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം.

SCROLL FOR NEXT