യുക്രെയ്നിൽ ബസിന് നേരെ റഷ്യൻ ആക്രമണം 
WORLD

യുക്രെയ്നിൽ ബസിന് നേരെ റഷ്യൻ ആക്രമണം; 33 പേർക്ക് ദാരുണാന്ത്യം

ക്രമട്ടോഴ്സ്സ്ക് നഗരത്തിലാണ് സിവിലയൻ ബസിൽ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

കീവ്: യുക്രെയ്നിൽ ബസിന് നേരെയുണ്ടായ റഷ്യയുടെ ആക്രമണത്തിൽ 33 പേർക്ക് ദാരുണാന്ത്യം. 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്രമട്ടോഴ്സ്സ്ക് നഗരത്തിലാണ് സിവിലയൻ ബസിൽ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണമുണ്ടായത്.

കിഴക്കൻ യുക്രെയ്‌നിലെ ക്രാമാറ്റോർസ്കിൽ രണ്ട് യാത്രാ ബസുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാർ സഞ്ചരിച്ചിരുന്ന സിറ്റി ബസുകളാണിത്. റഷ്യൻ സൈന്യം ബോധപൂർവം ജനങ്ങളെ ലക്ഷ്യമിടുകയാണെന്ന് അധികൃതർ ആരോപിച്ചു.

ആക്രമണത്തിൽ ബസുകൾ പൂർണമായും കത്തിയമർന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ക്രാമാറ്റോർസ്ക്, സ്ലോവ്യാൻസ്ക് എന്നി നഗരങ്ങളിലെ പൊതുഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുക്രെയ്നിലെ ഊർജ്ജ നിലയങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ റഷ്യ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT