WORLD

പുറംലോകത്തെ അറിയിക്കാതെ ഇറാനില്‍ സൗദി അറേബ്യ ആക്രമണം നടത്തി; റിപ്പോര്‍ട്ട് പുറത്ത്

അടിക്ക് തിരിച്ചടി എന്ന നിലയാണ് സൗദി വ്യോമസേന ഇറാനില്‍ ആക്രമണം നടത്തിയത് എന്ന് ഇറാൻ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

റിയാദ്: ഇറാനില്‍ സൗദി അറേബ്യ രഹസ്യമായി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ മാര്‍ച്ച് അവസാനത്തോടെ പുറംലോകത്തെ അറിയിക്കാതെ ആക്രമണം നടത്തിയെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് ഇസ്രയേല്‍ ആക്രമണത്തെ ഇറാന്‍ തിരിച്ചടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങള്‍ ആക്രമിച്ചു കൊണ്ടാണ്. എന്നാല്‍ ഇതിന് സൗദി അറേബ്യ രഹസ്യ തിരിച്ചടി നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

അടിക്ക് തിരിച്ചടി എന്ന നിലയാണ് സൗദി വ്യോമസേന ഇറാനില്‍ ആക്രമണം നടത്തിയത് എന്ന് ഇറാൻ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം എവിടെയൊക്കെയാണ് സൗദി ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. അതേസമയം ഇറാനെ അറിയിച്ച ശേഷമാണ് സൗദി ആക്രമണം നടത്തിയെന്നാണ് വിവരം.

യുഎഇയും ഇറാനെ ആക്രമിച്ചുവെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമല്ല.

ആക്രമണം രൂക്ഷമാവാതിരിക്കാന്‍ സൗദിയുടെ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരം ബന്ധപ്പെടുകയും സാഹചര്യം ലഘൂകരിക്കുകയും ചെയ്‌തെന്നും ഇറാന്‍ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

SCROLL FOR NEXT