Source: x
WORLD

"ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നു": പ്രമേയം പാസാക്കി അക്കാദമിക് അസോസിയേഷൻ

ഗാസയിൽ ഇസ്രയേൽ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രവൃത്തികളും ഉടനടി അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ലോകത്തിലെപണ്ഡിത സംഘടന അറിയിച്ചു. അക്കാദമിക് അസോസിയേഷൻ പാസാക്കിയ പ്രമേയത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. 500 അംഗ ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സിൽ വോട്ട് ചെയ്തവരിൽ 86 ശതമാനം പേരും ഇസ്രയേലിൻ്റെ "ഗാസയിലെ നയങ്ങളും നടപടികളും വംശഹത്യാപരമാണെന്ന വാദത്തെ അനുകൂലിച്ചു.

എന്നാൽ പ്രമേയം"പൂർണമായും ഹമാസിൻ്റെ നുണ പ്രചരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രസ്താവന അപമാനകരമാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വംശഹത്യയാണെന്ന് ഇസ്രയേൽ മുമ്പ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. കൂടാതെ അവ സ്വയം പ്രതിരോധമായി ന്യായീകരിക്കപ്പെടുന്നുവെന്നും പറയുന്നു.

"ഗാസയിലെ പലസ്തീനികൾക്കെതിരായ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രവൃത്തികളും ഉടനടി അവസാനിപ്പിക്കണമെന്ന്" മൂന്ന് പേജുള്ള പ്രമേയം ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതിൽ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്കെതിരായ മനഃപൂർവമായ ആക്രമണങ്ങളും കൊലപാതകങ്ങളും ഉൾപ്പെടുന്നു.

2023 ഒക്ടോബറിലാണ് ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും, 1,200 പേരെ കൊല്ലുകയും 250 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇകിനു പ്രത്യാക്രമണമായി ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ 63,000 പേർ കൊല്ലപ്പെടുകയും പ്രദേശത്തെ മിക്ക കെട്ടിടങ്ങൾക്കും നശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഏതാണ്ട് എല്ലാ നിവാസികളെയും ഒരിക്കലെങ്കിലും വീടുകളിൽ നിന്ന് പലായനം ചെയ്യാൻ ഈ ആക്രമണം നിർബന്ധിതരാക്കി.

SCROLL FOR NEXT