പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കശ്മോറിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ റോക്കറ്റ് പ്രൊപ്പല്ലൻ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രാമത്തിന് സമീപത്ത് വയലിൽ നിന്നും കിട്ടിയ പ്രൊപ്പലൻ്റുമായി കുട്ടികൾ കളിക്കുകയായിരുന്നു. എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ് മൂന്ന് കുട്ടികളും.
ദീർഘകാലത്തേക്ക് ഇന്ധനവും മറ്റ് സ്ഫോടക വസ്തുക്കളും ശേഖരിച്ചുവെക്കുവാൻ കഴിയുന്ന പ്രൊപ്പലൻ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിൻ്റെ അവശിഷ്ടങ്ങൾ ബോംബ് ഡിസ്പോസൽ സ്ക്വാഡ് പരിശോധിച്ചു വരികയാണ്. കശ്മോർ ജില്ലയിലെ നദീതീരങ്ങളിൽ ഉണ്ടായിരുന്ന കൊള്ളക്കാർ ഉപേക്ഷിച്ചു പോയതായിരിക്കാം ഇവയെന്നാണ് കരുതുന്നതെന്ന് ഡിഎസ്പി സയ്യിദ് അസ്ഗർ അലി ഷാ പറഞ്ഞു.