ഓസ്ട്രേലിയൻ സെനറ്റിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഓസ്‌ട്രേലിയയിൽ ബുർഖയും ,മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സെനറ്റിൽ ബുർഖ ധരിച്ചെത്തി വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ പ്രതിഷേധിച്ചത്. തുടർന്ന് പോളിനെതിരെ സെനറ്റിൽ വ്യാപക പ്രതിഷേധം ഉയരുകയും ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പോളിൻ വിശ്വാസത്തെ അനാദരിക്കുകയാണെന്ന് മറ്റു സെനറ്റർമാർ വിമർശിച്ചു. ഇവരോട് ബുർഖ മാറ്റാൻ പറഞ്ഞിട്ടും പോളിൻ അതിന് തയ്യാറായില്ല.ഇത് രണ്ടാം തവണയാണ് പോളിൻ ബുർഖ ധരിച്ച് പാർലമെൻ്റിലേക്കെത്തുന്നത്. പുറത്ത് പോകാൻ ആവശ്യപ്പെട്ടിട്ടും സെനറ്റിൽ തുടർന്ന പോളിനെ സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ച് പുറത്താക്കുകയായിരുന്നു.
പോളിൻ്റേത് റേസിസം ആണെന്നും അവർ ഇസ്ലാമോഫോബിക് ആണെന്നും ന്യൂ സൗത്ത് വലേസ്മിൽ നിന്നുള്ള മുസ്ലീം സെനറ്ററായ മെഹ്റീൻ ഫറൂഖി ആരോപിച്ചു.
സംഭവത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ബുർഖ ധരിച്ച് വരാൻ പാടില്ലെങ്കിൽ പിന്നെ അത് നിരോധിക്കൂ എന്നും പോളിൻ കുറിച്ചു.