WORLD

'ആളുകൾക്ക് അയാളോട് വെറുപ്പാണെന്നാണ് കരുതിയത്': ഖമനേയിയുടെ സംസ്കാര ചടങ്ങിനെ കുറിച്ച് ട്രംപ്

ഫെബ്രുവരി 28 നാണ് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഇറാനിലെ അവശേഷിക്കുന്ന നേതൃത്വത്തെ ഒറ്റ ഷോട്ടിൽ ഇല്ലാതാക്കാൻ കഴിയുമെന്ന് അന്തരിച്ച പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാര ചടങ്ങിനിടെ യുഎസ് പ്രസിഡൻ്റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പിന്നീട് ചർച്ച ചെയ്യാൻ ആരും ഉണ്ടാകില്ലെന്നതിനാൽ അത് ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ ചർച്ചകളിൽ നിന്ന് ഒരാഴ്ച അവധിയെടുക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുള്ളതായും അതുവരെ ഇരുപക്ഷവും പരസ്പരം ആക്രമിക്കില്ലെന്ന് തീരുമാനിച്ചിട്ടുള്ളതായും ട്രംപ് പറഞ്ഞു. ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ ഇത്രയേറെ ആളുകൾ പങ്കെടുത്തതിലും സങ്കടം പ്രകടിപ്പിക്കുന്നതിലുമുള്ള അത്ഭുതവും ട്രംപ് പങ്കുവെച്ചു."ആളുകൾ ഖമനേയിയെ വെറുക്കുന്നുവെന്നാണ് ഞാൻ കരുതിയിരുന്നത്. ചിലപ്പോൾ അത് വ്യാജമായിരിക്കാം" എന്നും ട്രംപ് പറഞ്ഞു.

ഫെബ്രുവരി 28 നാണ് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടത്. മാർച്ച് മുതൽ ഖമനേയിയുടെ അന്ത്യ ചടങ്ങുകളുടെ സമയക്രമത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും സംഘർഷവസ്ഥ നിലനിന്നിരുന്നതിനാൽ ചടങ്ങുകൾ നീണ്ടു പോവുകയായിരുന്നു. ഒടുവിൽ ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇറാൻ തെരഞ്ഞെടുത്തത് അമേരിക്കയുടെ 250ാം വാർഷികമായ ജൂലൈ 4 ആണ്. ജൂലൈ 9 ന് ഖമനേയിയുടെ ജന്മനാടായ വടക്കുകിഴക്കൻ പുണ്യനഗരമായ മഷാദിൽ സംസ്കാര ചടങ്ങുകൾ നടക്കും.

SCROLL FOR NEXT