WORLD

70 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയം; ദുരിതത്തിലായി ടുണീഷ്യ

വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കൂടുമെന്നാണ് മുന്നറിയിപ്പ്.

Author : കവിത രേണുക

ടുണിസ്: ടുണീഷ്യയെ ദുരിതത്തിലാക്കി പ്രളയം. നാല് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 70 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയമാണിതെന്ന് ദേശിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കൂടുമെന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച മൊണാസ്റ്റിര്‍ ഗവര്‍ണറേറ്റിലെ മോക്നൈനിലാണ് നാലുപേര്‍ മരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രളയം ജനജീവിതം ദുരത്തിലാഴ്ത്തിയിരിക്കുകയാണ്.

1950 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രളയമാണിതെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം ബാധിച്ച പ്രധാന നഗരങ്ങളിലൊന്നായ നെബൂളില്‍ കഴിഞ്ഞ നാല് ദിവസമായി സ്‌കുളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യവും സജീവമായി രംഗത്തുണ്ട്. വരും ദിവസങ്ങളിലും മഴയുടെ ശക്തി കൂടുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ചില പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും കാലാവസ്ഥ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം വരെ ടുണീഷ്യയുടെ പ്രാന്തപ്രദേശമായ സിദി ബൗ സെയ്ദില്‍ 206 എംഎം മഴയാണ് പെയ്തത്.

SCROLL FOR NEXT