അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് Source; X
WORLD

സമ്പദ്‌വ്യവസ്ഥയിലെ ആഘാതം പരിഹരിക്കാൻ താല്‍ക്കാലിക നടപടി; അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്

കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങള്‍ രാജ്യത്തെ പണപ്പെരുപ്പത്തിൽ വരുന്നുന്ന മാറ്റങ്ങൾക്കനുസരിച്ച് പലിശ നിരക്കുകളിൽ വ്യത്യാസം വരുത്തുവാനായിരുന്നു ഫെഡ് റിസര്‍വ് നീക്കം.

Author : ന്യൂസ് ഡെസ്ക്

അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ച് അമേരിക്ക. പുതിയ നിരക്ക് 4 നും 4.25 നും ഇടയിൽ. യുഎസ് ഫെഡറൽ റിസർവ് നൽകുന്ന ഈ വർഷത്തെ ആദ്യഇളവാണിത്. സമ്പദ്‍വ്യവസ്ഥയിലെ ആഘാതം പരിഹരിക്കാനുള്ള താൽക്കാലിക നടപടി മാത്രമാണ് ഇതെന്ന് ഫെഡറല്‍ റിസര്‍വ് ചെയർമാൻ ജെറോം പവൽ അറിയിച്ചു.

ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നാണ് ജെറോ പവൽ വ്യക്തമാക്കിയത്. അധികാരത്തിൽ എത്തിയ ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പലതും വിവാദമായിരുന്നു. ഇവ ഏതു തരത്തിൽ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കും എന്ന് നിരീക്ഷിക്കാനാണ് ഫെഡ് റിസര്‍വ് നിരരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്.

ഇതു ചൂണ്ടിക്കാട്ടി ട്രംപ് ജെറോം പവലിനെ അധിക്ഷേപിക്കുകയും വലി സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്തിരുന്നു. കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങള്‍ രാജ്യത്തെ പണപ്പെരുപ്പത്തിൽ വരുന്നുന്ന മാറ്റങ്ങൾക്കനുസരിച്ച് പലിശ നിരക്കുകളിൽ വ്യത്യാസം വരുത്തുവാനായിരുന്നു ഫെഡ് റിസര്‍വ് നീക്കം.

തൊഴില്‍ മേഖലയിലെ കടുത്ത പ്രതിസന്ധി ഉള്‍പ്പെടെ നിലവില്‍ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ആഘാതം പരിഹരിക്കാനുള്ള താല്‍ക്കാലിക നടപടിയായയാണ് ഇപ്പോൾ പലിശ നിരക്കുകൾ വെട്ടിക്കുറച്ചത്.വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT