WORLD

വിമാന സര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചു; യുഎഇ വ്യോമാതിര്‍ത്തി ഇനി സാധാരണ നിലയില്‍

വിമാന സര്‍വീസുകള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജിസിഎഎ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

അബുദബി: യുഎഇയുടെ വ്യോമാതിര്‍ത്തിയിലെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയില്‍ ആയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ കടുപ്പിച്ച നിയന്ത്രണങ്ങള്‍ മുഴുവന്‍ നീക്കിയതായി ജിസിഎഎ അറിയിച്ചു.

'സുരക്ഷാ ക്രമീകരണങ്ങളും പ്രവര്‍ത്തന സാഹചര്യങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് അതോറിറ്റിയുടെ തീരുമാനം,' ഏവിയേഷന്‍ അതോറിറ്റി ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

ലോകത്തെ തിരക്കുള്ള, ഫെബ്രുവരി മുതല്‍ നിയന്ത്രണങ്ങള്‍ തുടരുന്ന ദുബായ്, അബുദബി വിമാനത്താവളങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസകരമാണ്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വിമാന സര്‍വീസുകള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജിസിഎഎ വ്യക്തമാക്കി.

SCROLL FOR NEXT