Source: Screengrab
WORLD

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം

നിരവധി ഐസിസ് ഭീകരരെ വധിച്ചതായും, പ്രതികാര നടപടി തുടരുമെന്നും അമേരിക്ക അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഐസിസ് പാൽമിറയിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം .നിരവധി ഐസിസ് ഭീകരരെ വധിച്ചതായും, പ്രതികാര നടപടി തുടരുമെന്നും അമേരിക്ക അറിയിച്ചു .

ഡിസംബർ 13-ന് പാൽമിറയിൽ ഐസിസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.ഐസിസ് താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യം വച്ചായിരുന്നു അക്രമണം .

മധ്യ സിറിയൻ പട്ടണമായ പാൽമിറയിൽ യുഎസ്, സിറിയൻ സേനകളുടെ ഒരു വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ട് യുഎസ് ആർമി സൈനികരും ഒരു സിവിലിയൻ ഇന്റർപ്രെറ്ററും കൊല്ലപ്പെടുകയും മറ്റ് മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണകാരിയെ പിന്നീട് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് യുഎസ് സൈന്യം അറിയിച്ചു.

അമേരിക്കയെ ഏതെങ്കിലും വിധത്തിൽ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ, മുമ്പ് ഉണ്ടായതിനേക്കാൾ ശക്തമായ തിരിച്ചടി നിങ്ങൾക്ക് നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.ഐസിസിനെതിരായ ആക്രമണങ്ങൾക്ക് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ പൂർണ പിന്തുണ ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി .

SCROLL FOR NEXT