US claims attack on dock in Venezuela Source: X
WORLD

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

ആക്രമണത്തിൽ വെനുസ്വേല ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണം മഡുറോ നിഷേധിച്ചു.

Author : ന്യൂസ് ഡെസ്ക്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മേഖല മുഴുവൻ ബോംബിട്ടെന്നും ട്രംപ് വ്യക്തമാക്കി. സൈന്യം ആണോ സി ഐ എ ആണോ ആക്രമണം നടത്തിയതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല . മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായി തുടരവേയാണ് അമേരിക്കയുടെ നടപടി. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എല്ലാ ബോട്ടുകളും ആക്രമിച്ചെന്നും , മേഖല മുഴുവൻ ബോംബിട്ടെന്നും ട്രംപ് വ്യക്തമാക്കി.

എന്നാൽ സൈന്യം ആണോ സിഐഎ ആണോ ആക്രമണം നടത്തിയതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. ആക്രമണത്തിൽ വെനുസ്വേല ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.. അതേസമയം, നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണം മഡുറോ നിഷേധിച്ചു. വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് ട്രംപിന്റെ യഥാർത്ഥ ലക്ഷ്യമെന്നും മഡുറോ പ്രതികരിച്ചു.

നേരത്തെ വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ ട്രംപ് സിഐഎയ്ക്ക് നിർദേശം നൽകിയിരുന്നു.മയക്കുമരുന്നു കടത്ത് കുറ്റങ്ങളിൽ വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് ഭരണകൂടം 50 ദശലക്ഷം ഡോളർ വാഗ്ദാനവും ചെയ്തിരുന്നു. വെനസ്വേലയിലേക്ക് വരുന്നതും പോകുന്നതുമായ അംഗീകൃത എണ്ണ ടാങ്കറുകൾ ഉപരോധിക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു

SCROLL FOR NEXT