ബ്രസീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തി യുഎസ് 
WORLD

ബ്രസീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തി യുഎസ്; കാപ്പി ബീഫ് എന്നിവയെ ഒഴിവാക്കി

നികുതി ഉത്തരവ് ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരും.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മിക്ക ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തി യുഎസ്. ട്രംപ് ഭരണകൂടത്തിൻ്റെ ഈ തീരുമാനം ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരും.

ബ്രസീലിയൻ വ്യാപാര നയങ്ങളിലെ അവ്യക്തതയാണ് ഈ നടപടിക്ക് കാരണമെന്ന് യുഎസ് വ്യക്തമാക്കി. ബ്രസീൽ പ്രസിഡൻ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്കെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപണം ഉന്നയിച്ചു.

ബ്രസീലിൻ്റെ പല സാമ്പത്തിക നയങ്ങൾ യുഎസ് താൽപ്പര്യങ്ങൾക്ക് എതിരാണെന്ന് ട്രംപ് ആരോപിച്ചു. അതേസമയം ചില ഉൽപ്പന്നങ്ങളെ യുഎസ് താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

താരിഫിൽ നിന്ന് ഒഴിവാക്കിയ ഉൽപ്പന്നങ്ങൾ

  • കാപ്പി

  • ബീഫ്

  • ഓറഞ്ച്

  • ഓറഞ്ച് ജ്യൂസ്

  • വാതക ഊർജ ഉൽപ്പന്നങ്ങൾ

  • എയ്‌റോസ്‌പേസ് വ്യവസായത്തിനുള്ള ഭാഗങ്ങൾ

SCROLL FOR NEXT