Source: X/ Donald Trump
WORLD

സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസായില്ല, അമേരിക്കയിൽ വൻ പ്രതിസന്ധി; യുഎസ് അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് ട്രംപ്

അമേരിക്കൻ സമയം ഇന്ന് അർധരാത്രി മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. അഞ്ച് ലക്ഷത്തോളം ആളുകളെ ഈ പ്രതിസന്ധി ബാധിക്കും.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസാകാത്തതിൽ യുഎസിൽ വൻ പ്രതിസന്ധി. 53 റിപ്പബ്ലിക്കൻ പാർട്ടിക്കാർ പ്രമേയത്തിന് എതിരായും 47 പേർ അനുകൂലമായും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ യുഎസ് അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതോടെ യുഎസിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും.

അമേരിക്കൻ സമയം ഇന്ന് അർധരാത്രി മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. അഞ്ച് ലക്ഷത്തോളം ആളുകളെ ഈ പ്രതിസന്ധി ബാധിക്കും. ഫെഡറൽ ജീവനക്കാർ അവധിയിൽ പോകാനിടയുണ്ട്. അവധിയിൽ പോകുന്നവരെ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2018ലായിരുന്നു യുഎസിൽ അവസാനമായി ഷട്ട് ഡൗൺ ഉണ്ടായത്.

യുഎസിൽ മുഴുവൻ സർക്കാർ സേവനങ്ങളും നിലയ്ക്കില്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. യുഎസിൽ ശമ്പളം മുടങ്ങുമ്പോൾ സർക്കാർ ജീവനക്കാർ സാധാരണയായി അവധിയെടുക്കാറാണ് പതിവ്. അതേസമയം, ശമ്പളം ലഭിക്കാത്ത മുഴുവൻ ജീവനക്കാരും അവധിയിൽ പ്രവേശിക്കില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

SCROLL FOR NEXT