വാഷിങ്ടൺ സിറ്റി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫാർമസ്യൂട്ടിക്കൽ കമ്പനി യുഎസിൽ അവരുടെ ഫാർമസ്യൂട്ടിക്കൽ നിർമാണ പ്ലാൻ്റിൽ നിർമ്മിക്കുന്നില്ലെങ്കിൽ ബ്രാൻഡഡ് , പേറ്റൻ് ഉൽപ്പന്നങ്ങൾക്ക് 100ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്.
കമ്പനി നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഈ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഉണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നടപടി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് ഇന്ത്യൻ മരുന്ന് നിമർമാതാക്കൾക്ക് വൻ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ജനറിക് മരുന്നുകളുടെ കാര്യത്തിൽ ഏറ്റവും വലിയ വിപണിയാണ് യുഎസ്. 2024ൽ 31,625 കോടി വില വരുന്ന ഔഷധങ്ങളും, 2025ൻ്റെ പകുതിയിൽ മാത്രം 32,505 കോടി വില വരുന്ന ഔഷധങ്ങളുമാണ് കയറ്റുമതി ചെയ്തിരുന്നത്. തീരുവ പ്രഖ്യാപിച്ചതിലൂടെ ട്രംപ് ഭരണകൂടം മരുന്ന് വിതരണക്കാരെ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.