Donald Trump Source: X
WORLD

"എതിർക്കുന്നവർ വിഡ്ഢികൾ" താരിഫ് നയം കൊണ്ട് രാജ്യത്ത് നേട്ടം മാത്രമെന്ന് ട്രംപ്

അമേരിക്കയിലേക്ക് ബിസിനസുകൾ ഒഴുകിയെത്തുന്നതിന് താരിഫുകൾ മാത്രമാണ് കാരണം എന്നും ട്രംപ് അവകാശപ്പെടുന്നു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: താരിഫ് നയത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം വീണ്ടും. ഇത്തവണ എതിരാളികള പരിഹസിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. താരിഫ് നയം കൊണ്ട് യുഎസിന് നേട്ടം മാത്രമാണെന്നും അതിനെ എതിർക്കുന്നവർ വിഡ്ഢികളാണെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ സമ്പന്നർ ഒഴികയുള്ളവർക്ക് താരിഫ് വരുമാനത്തിൽ നിന്ന് 2000 ഡോളർ നൽകുമെന്നും പ്രസിഡന്റ് വാഗ്ദാനം ചെയ്തു.

ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഒരു കേസിൽ ട്രംപിന്റെ അമിതമായ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം ഉന്നയിച്ചിരുന്നു. അതിനു പിറകെയാണ് താരിഫ് നീക്കത്തെ പ്രകീർത്തിച്ച് ട്രംപിന്റെ പ്രതികരണം. യുഎസ് ഇപ്പോൾ ലോകത്തെ ഏറ്റവും സമ്പന്നവും ആദരണീയവുമായ രാജ്യമാണെന്നും ട്രംപ് പറയുന്നു.

"താരിഫുകളെ എതിർക്കുന്നവർ വിഡ്ഢികളാണ്! ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരണീയവുമായ രാജ്യമാണ് നമ്മൾ ഇപ്പോൾ, പണപ്പെരുപ്പമില്ല, റെക്കോർഡ് സ്റ്റോക്ക് മാർക്കറ്റ് വിലയും ഇല്ല. 401,000 ഡോളറാണ് എക്കാലത്തെയും ഉയർന്ന നിരക്ക്. ഞങ്ങൾ ട്രില്യൺ കണക്കിന് ഡോളർ സ്വീകരിക്കുന്നു, ഉടൻ തന്നെ ഞങ്ങളുടെ ഭീമമായ കടം, $37 ട്രില്യൺ, തിരിച്ചടയ്ക്കാൻ തുടങ്ങും," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി.

യുഎസ്എയിൽ റെക്കോർഡ് നിക്ഷേപം, പ്ലാന്റുകളും ഫാക്ടറികളും എല്ലായിടത്തും കുതിച്ചുയരുന്നു. ഉയർന്ന വരുമാനമുള്ള ആളുകളെ ഉൾപ്പെടുത്താതെ!) ഒരാൾക്ക് കുറഞ്ഞത് $2000 ലാഭവിഹിതം എല്ലാവർക്കും നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ താരിഫ് നയം ആഭ്യന്തര നിക്ഷേപത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായെന്നും, അമേരിക്കയിലേക്ക് ബിസിനസുകൾ ഒഴുകിയെത്തുന്നതിന് താരിഫുകൾ മാത്രമാണ് കാരണം എന്നും ട്രംപ് അവകാശപ്പെടുന്നു.

ഒരു വിദേശ രാജ്യത്തിന് ലൈസൻസ് നൽകാനും അമേരിക്കൻ പ്രസിഡന്റിന് അനുവാദമുണ്ട്. എന്നാൽ ദേശീയ സുരക്ഷയുടെ ആവശ്യങ്ങൾക്കായി പോലും ഒരു വിദേശ രാജ്യത്തിന്മേൽ ലളിതമായ ഒരു താരിഫ് ചുമത്താൻ അനുവാദമില്ല എന്നും ട്രംപ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങൾക്ക് നമ്മിൽ നിന്ന് തീരുവ ചുമത്താം, പക്ഷേ നമുക്ക് അവരിൽ നിന്ന് തീരുവ ചുമത്താൻ കഴിയില്ലേ?, താരിഫുകൾ കാരണം മാത്രമാണ് ബിസിനസുകൾ യുഎസ്എയിലേക്ക് ഒഴുകുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയോട് ഇത് പറഞ്ഞിട്ടില്ലേ? എന്നും ട്രംപ് ചോദിക്കുന്നു.

SCROLL FOR NEXT