ഡൊണാൾഡ് ട്രംപ് Source: News Malayalam 24x7
WORLD

"ഇന്ത്യ, ചൈന, പാകിസ്ഥാൻ ഉൾപ്പെടെ 23 രാജ്യങ്ങൾ മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളോ, നിയമ വിരുദ്ധ മയക്കുമരുന്ന് കടത്ത് രാജ്യങ്ങളോ ആണ്": ട്രംപ്

പ്രസിഡൻഷ്യൽ ഡിറ്റർമിനേഷനിൽ റിപ്പോർട്ടിലാണ് ട്രംപിൻ്റെ പരാമർശം.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ ഡിസി: ഇന്ത്യ, ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ 23 രാജ്യങ്ങൾ പ്രധാന മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളോ, മയക്കുമരുന്ന് കടത്ത് രാജ്യങ്ങളോ ആണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിയമവിരുദ്ധ മയക്കുമരുന്നുകളും രാസവസ്തുക്കളും നിർമിക്കുന്നതിലൂടെയും കടത്തുന്നതിലൂടെയും ഈ രാജ്യങ്ങൾ യുഎസിൻ്റെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എന്നും ട്രംപ് പറഞ്ഞു.

നിയമവിരുദ്ധ മയക്കുമരുന്ന് യുഎസിലേക്ക് എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഈ രാജ്യങ്ങളെ ഉത്തരവാദികളായി നിശ്ചയിച്ചുകൊണ്ട് ട്രംപ് കോൺഗ്രസിന് "മേജർമാരുടെ പട്ടിക" നൽകിയതായി വൈറ്റ് ഹൗസ് പറഞ്ഞു.

സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഈ 23രാജ്യങ്ങൾക്കായി പ്രസിഡൻഷ്യൽ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബൊളീവിയ, ബർമ, കൊളംബിയ, വെനിസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട പിന്മാറുന്നതിൽ പരാജയപ്പെട്ടുവെന്നും, അവരുടെ മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യപ്പെടുന്നുവെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT