WORLD

എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധം ഗുരുതരം, എന്നാൽ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല: വ്ളാഡിമിര്‍ പുടിൻ

യുഎസ് ഉപരോധങ്ങൾ ഗുരുതരമാണ്. അവ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പുടിൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മോസ്കോ: രാജ്യത്തെ രണ്ട് പ്രധാന എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധങ്ങൾ ഗുരുതരമാണെന്നും എന്നാൽ അത് സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ അറിയിച്ചു.

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉൽപ്പാദകരായ റോസ്നെഫ്റ്റിനും ലുക്കോയിലിനും നേരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ് സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരായ ആദ്യ ഉപരോധമാണിത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

യുഎസ് ഉപരോധങ്ങൾ ഗുരുതരമാണ്. അത് വ്യക്തമാണ്. അവ ചില പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ അവ നമ്മുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം ഉപരോധങ്ങൾ ഒരു സൗഹൃദവിരുദ്ധ പ്രവൃത്തിയാണെന്നും റഷ്യ-യുഎസ് ബന്ധങ്ങൾ ഇപ്പോൾ വീണ്ടെടുക്കാൻ തുടങ്ങിയിട്ടേയുള്ളൂ, അത് ശക്തിപ്പെടുത്തുന്നില്ല എന്നും പുടിൻ കൂട്ടിച്ചേർത്തു.

ഏറ്റുമുട്ടലിനെക്കാളും തർക്കങ്ങളെക്കാളും സംഭാഷണം എപ്പോഴും നല്ലതാണ്. സംഭാഷണത്തിൻ്റെ തുടർച്ചയെ ഞങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്," പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുക്രെയ്ൻ അന്വേഷിക്കുന്ന യുഎസ് ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചാൽ, അതിനുള്ള പ്രതികരണം ശക്തമായിരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT