ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രാബല്യത്തിൽ വന്നെന്ന് അമേരിക്ക. എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ തടയുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ യുഎസ് നീക്കത്തിന് കനത്ത തിരിച്ചടി നൽകുമെന്നും യുഎസ് സഖ്യകക്ഷികളുടെ തുറമുഖങ്ങൾ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് ഉപരോധത്തിൽ തങ്ങൾ പങ്കാളികളാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വ്യക്തമാക്കി.
അതേസമയം, ലബനൻ-ഇസ്രയേൽ സമാധാന ചർച്ച ഇന്ന് വാഷിങ്ടണിൽ നടക്കും. ചർച്ച ഇരു രാജ്യങ്ങളുടേയും യുഎസ് അംബാസഡർമാർ തമ്മിലാണ് ചർച്ച നടത്തുക. സമാധാന ചർച്ചയിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ ചർച്ച അർത്ഥശൂന്യമാണ് എന്നാണ് ഹിസ്ബുള്ളയുടെ നിലപാട്.
നിലവിൽ രാജ്യം നേരിടുന്ന യുദ്ധക്കെടുതിക്ക് ഇറാൻ അഞ്ച് അറബ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ സൗദിയും യുഎഇയും അടക്കം ഗൾഫ് രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ഇറാനിയൻ സർക്കാരിൻ്റെ ആവശ്യങ്ങളോട് അറബ് രാഷ്ട്രങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന് ടോൾ നൽകുന്ന രാജ്യങ്ങളുടെ കപ്പലുകൾ തടയുമെന്നാണ് യുഎസിൻ്റെ ഭീഷണി. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഹോർമുസിൽ കപ്പലുകൾ തടയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയത്.