യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ 
WORLD

റിഫ വ്യോമതാവളം ആക്രമണം: ബഹ്റൈൻ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യുഎസ്

ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി റൂബിയോ ഫോൺ സംഭാഷണം നടത്തി.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി റൂബിയോ ഫോൺ സംഭാഷണം നടത്തി. ബഹ്റൈനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും റൂബിയോ പറഞ്ഞു.

ഞായറാഴ്ച ബഹ്‌റൈനിലെ റിഫ വ്യോമതാവളത്തിലെ യുഎസ് വ്യോമ പ്രതിരോധ റഡാർ സംവിധാനത്തിന് നേരെയായിരുന്നു ഇറാന്‍ ഡ്രോണാക്രമണം നടത്തിയത്. ഈ വ്യോമതാവളം യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായി പ്രവർത്തിച്ച് വരികയായിരുന്നു. തലസ്ഥാനമായ മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെങ്കിലും ലക്ഷ്യത്തിലെത്തും മുമ്പ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞുവെന്ന് ബഹ്‌റൈൻ അധികൃതർ പറഞ്ഞു.

ജോർദാൻ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെല്ലാം ഇറാൻ്റെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT