WORLD

രാജ്യദ്രോഹം മുതൽ ലഹരി ഉൽപാദനം വരെ; വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം, നാലായി ചുരുക്കാൻ വിയറ്റ്നാം

വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിൽ, 18 കുറ്റങ്ങളാണ് മുൻപ് വധശിക്ഷയുടെ പരിധിയിൽപ്പെട്ടിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഹനോയ്: വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം, നാലായി ചുരുക്കാൻ നിയമഭേദഗതിയുമായി വിയറ്റ്നാം. രാജ്യദ്രോഹം, കൊലപാതകം, ഭീകരവാദ പ്രവർത്തനം, അനധികൃത ലഹരി ഉൽപാദനം എന്നീ കുറ്റങ്ങൾക്ക് മാത്രമായി വധശിക്ഷ ചുരുക്കുന്നതാണ് ബിൽ രാജ്യത്തെ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ രാജ്യസുരക്ഷാ മന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ചു. മുൻപ് വിവിധ ഘട്ടങ്ങളിലായി വധശിക്ഷാ കുറ്റങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു.

ലഹരികടത്ത്, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, കലാപം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധ കുറ്റകൃത്യങ്ങൾ എന്നിവയെ വധശിക്ഷയുടെ പരിധിയിൽനിന്ന് ഒഴിവാനാണ് ഭേദഗതി നിർദേശിക്കുന്നത്. വധശിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിൽ, 18 കുറ്റങ്ങളാണ് മുൻപ് വധശിക്ഷയുടെ പരിധിയിൽപ്പെട്ടിരുന്നത്. 2025 ജൂലൈയിൽ ഇത് 10ആയും, പിന്നീട് എട്ട് ആയും ചുരുക്കിയിരുന്നു.

പിടികൂടപ്പെടാതെ പോകുന്ന കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള കർശനമായ ശിക്ഷാ വ്യവസ്ഥകളും നിർദ്ദിഷ്ട നിയമ ഭേദഗതികളിൽ ഉൾപ്പെടുന്നു. എന്നാൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം നിയമത്തിലെ പഴുതുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആശങ്ക പ്രകടിപ്പിച്ചു, പൗരാവകാശങ്ങളെ കൂടുതൽ സംരക്ഷിക്കുന്ന നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT