മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വധത്തെ അപലപിച്ച് റഷ്യ. നടന്നത് ഹീനമായ കൊലപാതകമെന്ന് പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. റഷ്യ ഇറാനൊപ്പമാണ്. ഇസ്രയേലും അമേരിക്കയും നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും പുടിൻ വ്യക്തമാക്കി.
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മരണത്തിന് പിന്നാല ഭരണം ഏറ്റെടുത്ത് താത്കാലിക കൗൺസിൽ. മൂന്നംഗ കൗൺസിലിലെ പുരോഹിത അംഗമായി അലിറേസ അറാഫിയെ തെരഞ്ഞെടുത്തു. പ്രസിഡൻ്റും ചീഫ് ജസ്റ്റിസും ആണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രതികാരം ചെയ്യുന്നത് രാജ്യത്തിന്റെ കടമയും അവകാശവുമാണ് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ പ്രതികരിച്ചു. അതേസമയം ഐആർജിസിയുടെ പുതിയ തലവനായി അഹ്മദ് വാഹിദി ചുമതലയേറ്റു.
അതേസമയം ഇസ്രയേൽ - അമേരിക്ക സൈനിക സഖ്യം ടെഹ്റാനിൽ നടത്തിയ ആക്രമണത്തിൻ്റെ ആകാശദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടു. ടെഹ്രാനിൽ വീണ്ടും ആക്രമണം ആരംഭിച്ചെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും വീണ്ടും ഇറാൻ ആക്രമണം തുടരുകയാണ്. സൈപ്രസിലേക്ക് ഇറാൻ മിസൈലുകൾ അയച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹെയ്‌ലി സ്ഥിരീകരിച്ചു.