യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് Source: X/ PoliticsVideoChannel
WORLD

"വെടിനിർത്തൽ അല്ല വേണ്ടത്, മേഖലയിലെ സംഘർഷങ്ങൾക്ക് അവസാനം കാണണം"; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങുമ്പോൾ ചൊവ്വാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ വർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

Author : ന്യൂസ് ഡെസ്ക്

മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കെതിരായി, ഞങ്ങളുടെ ആളുകൾക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങുമ്പോൾ ചൊവ്വാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ വർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

വെടി നിർത്തൽ അല്ല വേണ്ടതെന്നും മേഖലയിലെ സംഘർഷങ്ങൾക്ക് ഒരു ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഡൊണാൾഡ് ട്രംപ് നിലപാട് വ്യക്തമാക്കി. ഇറാനിൽ ആദ്യം നടക്കേണ്ടത് ആണവ നിരായുധീകരണമാണ്. ആണവായുധം ഇറാന് ലഭിക്കുന്നത് അംഗീകരിക്കാനാകില്ല. ആവശ്യമെങ്കിൽ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും പശ്ചിമേഷ്യൻ ദൂതനും ഇറാനുമായി ചർച്ച നടത്തും.

SCROLL FOR NEXT