WORLD

വെനസ്വേലയില്‍ പരിഭ്രാന്തിയിലാഴ്ത്തി രക്തവര്‍ണമായ ആകാശം; പിന്നിലെ കാരണമിതാണ്

ദൈവികമായ ചില മുന്നറിയിപ്പാണ് ഇതെന്നായിരുന്നു മറ്റൊരു പ്രചാരണം.

Author : ന്യൂസ് ഡെസ്ക്

കാരക്കസ്: രണ്ടായിരത്തോളം പേരുടെ ജീവനെടുത്ത ഇരട്ടഭൂചലനത്തിന് പിന്നാലെ വെനെസ്വേലയെ ഭയത്തിലാഴ്ത്തി ചുവന്ന ആകാശം. ഇന്നലെ വൈകിട്ടാണ് കാരക്കസിന്റെ ആകാശം രക്തവര്‍ണമായി കാണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ഭൂചലനവുമായി ഈ പ്രതിഭാസത്തിന് ബന്ധമുണ്ടെന്നായിരുന്നു ചിലരുടെ വാദം. ദൈവികമായ ചില മുന്നറിയിപ്പാണ് ഇതെന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ ഇതൊരു സ്വാഭാവിക പ്രകൃതി പ്രതിഭാസമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

വെനസ്വേലയിലും കരീബിയന്‍ രാജ്യങ്ങളിലും ഈ പ്രതിഭാസത്തെ കാന്‍ഡിലാസോ എന്നാണ് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ വായും പൊടിപടലങ്ങളും ചേര്‍ന്നാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എന്താണ് കാന്‍ഡിലാസോ?

വെനസ്വേലയുടെയും തെക്കോ അമേരിക്കയുടെ മറ്റു ഭാഗങ്ങളിലും രക്തവര്‍ണ നിറത്തില്‍ ആകാശം കണ്ടു വരുന്ന പ്രതിഭാസമാണിത്. വൈകുന്നേരങ്ങളില്‍ പകല്‍ സമയത്തേക്കാള്‍ അന്തരീക്ഷത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന് കൂടുതല്‍ സഞ്ചരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ നീല നിറം ആകാശത്തിലെ വായു കണികകളില്‍ തട്ടി ചിതറി പോകും. കൂടുതല്‍ സഞ്ചാര ദൈര്‍ഘ്യമുള്ള ചുവപ്പും ഓറഞ്ചും കൂടുതല്‍ പ്രതിഫലിക്കും. അതാണ് വൈകുന്നേരങ്ങളില്‍ ആകാശത്തിന് കടും ചുവപ്പ് നിറം ലഭിക്കുന്നത്.

മാത്രമല്ല ഇതിന്റെ അളവിന് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെയും മറ്റു കണികകളുടെയും പുകയുടെയും ഒക്കെ കനമനസുരിച്ച് നില്‍ക്കുന്ന സമയത്തിലും മറ്റും മാറ്റം സംഭവിക്കുകയും ചെയ്യും. ഇതാണ് കാന്‍ഡിലാസോ പ്രതിഭാസത്തിന് കാരണമാകുന്നത്. കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്, തെക്കേ അമേരിക്കയില്‍ സഹാറന്‍ മരുഭൂമിയിലെ പൊടി ആയിരക്കണക്കിന് കിലോമീറ്ററുകളാണ് കാറ്റ് വായുവിലേക്ക് കൊണ്ടു പോകുന്നത്. ഇത് ആകാശത്തെ ചുവപ്പ് നിറത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനും കാരണമാകും. ഈ അവസ്ഥയാണ് കഴിഞ്ഞ ദിവസം വെനസ്വേലയിലും പ്രതിഫലിച്ചത്.

SCROLL FOR NEXT