WORLD

"പ്രതികാരം ചെയ്യാതടങ്ങില്ല"; ഖമനേയിയെ കൊന്നവരെ വെറുതെവിടില്ലെന്ന് ഐആർജിസി

ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്നും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് ഐആർജിസി (ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ്). ഇതിന് പ്രതികാരം ചെയ്യാതടങ്ങില്ല എന്നും ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്നും ഐആർജിസി അറിയിച്ചു.

ഏറ്റവും ക്രൂരരായ തീവ്രവാദികളാലും കൊലയാളികളാലും രക്തസാക്ഷിത്വം വരിക്കുക എന്നത്, ആ മഹാനായ നേതാവിൻ്റെ സത്യസന്ധതയ്ക്കും അദ്ദേഹത്തിൻ്റെ നിസ്വാര്‍ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരത്തിനുമുള്ള അടയാളമാണ് എന്ന് ഐആർജിസി വ്യക്തമാക്കി.

ഇറാന്‍ മാധ്യമങ്ങളായ ഫർസ് ന്യൂസിനും തെസ്നീമുമാണ് ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ടുകളാണ് ഇറാൻ സ്ഥിരീകരിച്ചത്.

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന അവകാശവാദം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദ്യം ഉന്നയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. ചരിത്രത്തിലെ ഏറ്റവും ദുഷ്ടരിൽ ഒരാളായിരുന്നു ഖമനേയി എന്നും ട്രംപ് കുറിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനാൽ ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, യുഎസിലെ ജനങ്ങൾക്ക് കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.

SCROLL FOR NEXT