കൊല്ലപ്പെട്ട ചഞ്ചൽ ചന്ദ്ര ഭൗമിക് 
WORLD

തുടരുന്ന ക്രൂരത; ബംഗ്ലാദേശില്‍ ഉറങ്ങിക്കിടന്ന ഗാരേജ് തൊഴിലാളിയെ തീകൊളുത്തി കൊന്നു

രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ ആക്രമണം

Author : പ്രണീത എന്‍.ഇ

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണം തുടരുന്നു. ഉറങ്ങിക്കിടന്ന ഗാരേജ് തൊഴിലാളിയെ തീകൊളുത്തി കൊന്നു. ലക്ഷ്മിപൂർ സ്വദേശി ചഞ്ചൽ ചന്ദ്ര ഭൗമിക് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഇയാൾ ജോലി ചെയ്തിരുന്ന ഗാരേജിനും അക്രമികൾ തീയിട്ടു.

രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ ആക്രമണം. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ഭൗമിക് ഗാരേജിനുള്ളിൽ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ ഒരു സംഘമെത്തി ഗാരേജിന് തീയിട്ടു. പെട്രോൾ, എഞ്ചിൻ ഓയിൽ, തുടങ്ങി എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഗാരേജിനുള്ളിൽ വലിയ അളവിലുണ്ടായിരുന്നതിനാൽ തീ വളരെ വേഗം ആളിപ്പടർന്നു.

ഉറങ്ങിക്കിടക്കുകയായിരുന്ന ഭൗമിക് ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് മരിച്ചത്. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് നാട്ടുകാരും ദൃക്‌സാക്ഷികളും പറയുന്നു. അക്രമികൾ ഗാരേജിന് തീയിടുന്നത് ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

SCROLL FOR NEXT