തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. തൃശൂർ മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് ഇരിങ്ങാലക്കുട സ്വദേശി രമേഷ് (34) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാവാം എന്നാണ് നിഗമനം. തുടർന്ന് നടത്തിയ തെരച്ചിലിൽ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
അതേസമയം സംസ്ഥാനത്തെ നദികളിൽ ജലനിരപ്പുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ, ഗായത്രി, കീച്ചേരി എന്നീ നദികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ALSO READ: ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം 1500 കിലോമീറ്റർ ഉയരത്തിൽ; റഡാർ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ