പ്രതീകാത്മക ചിത്രം  
PRAVASAM

ദുബായിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം; ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള വ്യാപാരികള്‍

24 കാരറ്റ് സ്വര്‍ണത്തിന് ഈ വര്‍ഷം നേരത്തെ 116 ദിര്‍ഹമായിരുന്നു ഗ്രാമിന് വില.

Author : ന്യൂസ് ഡെസ്ക്

ദുബായില്‍ 22 കാരറ്റ് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ആദ്യമായി ഗ്രാമിന് 400 ദിര്‍ഹം കടന്നു. ദുബായ് ജുവല്ലറി ഗ്രൂപ്പ് ഡാറ്റ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 432.25 ദിര്‍ഹമായി ഉയര്‍ന്നു. 22 കാരറ്റ് ഗ്രാമിന് 400.25 ദിര്‍ഹമായുമാണ് ഉയര്‍ന്നത്. സമാനമായി 21 കാരറ്റിനും 18 കാരറ്റിനും വില ഉയര്‍ന്നിട്ടുണ്ട്. 21 കാറ്റിന് 383.75 ദിര്‍ഹവും 18 ഗ്രാമിന് 328.75 ദിര്‍ഹവുമായാണ് ഉയര്‍ന്നത്. ഇതും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്.

24 കാരറ്റ് സ്വര്‍ണത്തിന് ഈ വര്‍ഷം നേരത്തെ 116 ദിര്‍ഹമായിരുന്നു ഗ്രാമിന് വില.ഈ വില പിന്നീട് 316 ദിര്‍ഹത്തിലേക്കും ഇപ്പോള്‍ 432 ദിര്‍ഹത്തിലേക്കുമായി ഉയര്‍ന്നു. 22 കാരറ്റിന് ഈ വര്‍ഷം ആദ്യം 107.25 ദിര്‍ഹമായിരുന്നു വില.

വില കൂടിയതിന് പിന്നാലെ യുഎഇ അടക്കമുള്ള മറ്റു രാജ്യങ്ങളില്‍ സ്വര്‍ണാഭരണം, ഗോള്‍ഡ് കോയിന്‍ തുടങ്ങിയവ വാങ്ങുന്നതിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് മലയാളികള്‍ അടക്കമുള്ള വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലുമൊക്കെ സ്വര്‍ണ കച്ചവടം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

സ്വര്‍ണവില കുത്തനെ ഉയരാന്‍ പ്രധാന കാരണം യുഎസിന്റെ ദുര്‍ബലമായ തൊഴില്‍ ഡേറ്റയാണെന്നാണ് കരുതുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സമ്പദ് വ്യവസ്ഥയില്‍ 22,000 പുതിയ തൊഴിലവസരങ്ങള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 4.3 % ആയി ഉയരുകയും ചെയ്തിരുന്നു.

SCROLL FOR NEXT